KeralaLatest

കുട്ടികളില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്

“Manju”

കൊല്ലം : കൊല്ലം ജില്ലയില്‍ കുട്ടികളിലെ കോവിഡ് രോഗവ്യാപന തോത് 20 ശതമാനത്തിന് മുകളിലെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചതും ബിവറേജുകള്‍ തുറന്നതും രോഗനിയന്ത്രണത്തിന് തിരിച്ചടിയായതായും രോഗ വ്യാപനത്തിന് കരണമായെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

കൊല്ലം ജില്ലയില്‍ കുട്ടികള്‍ക്ക് 10 ശതമാനത്തില്‍ താഴെ മാത്രം ഉണ്ടായിരുന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഇപ്പോള്‍ ഇരുപതിന് മുകളിലാണ്. അതിതീവ്ര വ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസുകളും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാനുള്ള കഠിന ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അതേസമയം മദ്യശാലകളിലും പൊതുസ്ഥലങ്ങളിലും ബസുകളിലും ആള്‍ക്കൂട്ടങ്ങള്‍ വ്യാപകമാകുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുകയാണ്. കൊല്ലം ജില്ലയില്‍ ഇന്നലെ 1151 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നുമെത്തിയ 3 പേര്‍ക്കും സമ്പര്‍ക്കം മൂലം 1143 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

Related Articles

Back to top button