KeralaLatest

‘കുട എഴുന്നള്ളത്ത്’ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു.

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ‘കുട എഴുന്നള്ളത്ത്’ മണത്തണയിൽ നടന്നു. കൊട്ടിയൂർ അക്കരെ സന്നിധാനത്തിൽ ഭഗവതി സങ്കല്പസ്ഥാനമായ അമ്മാറക്കൽ തറയിലെ വിളക്കിനെ മഴയിൽ നിന്നും സംരക്ഷിക്കുന്ന വലിയ കുടയാണ് ഇന്ന് എഴുന്നെള്ളിച്ച് കൊട്ടിയൂരിലേക്ക് കൊണ്ടുപോകുന്നത്. വൈശാഖമഹോത്സവത്തിൽ വിവിധ അടിയന്തരകാരുടെ സ്ഥാനചിഹ്നങ്ങളായ ഓലക്കുടകളും വഴിവിളക്ക്, മലോം ദേവസ്ഥാനം തുടങ്ങിയ പ്രത്യേക സ്ഥലങ്ങളിലേക്കുള്ള കുടകളും തയ്യാറായിക്കഴിഞ്ഞു . വ്രതാനുഷ്ഠാനത്തോടെ ഈ കുടകളെല്ലാം നിർമ്മിച്ചു നൽകേണ്ടത് കണിയ സമുദായത്തിൽപ്പെട്ട പെരുംകണിശൻ സ്ഥാനീകനാണ്.

ഇന്നലെയായിരുന്നു നെയ്യാട്ടം. ഇന്ന് അർദ്ധരാത്രിയോടെ ഭണ്ഡാരമെഴുന്നള്ളത്ത് അക്കരെ സന്നിധാനത്ത് എത്തുന്നതോടെ വൈശാഖമഹോത്സവത്തിലെ നിത്യനിദാനങ്ങൾ ആരംഭിക്കും ഈ വർഷം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല ആൾക്കൂട്ടം ഒഴിവാക്കി വൈശാഖമഹോത്സവം നടത്തണമെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button