InternationalLatest

ചൈന: ബെയ്ജിങ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നീട്ടി

“Manju”

ബെയ്ജിങ് : രാജ്യത്ത് വീണ്ടും കൊറോണ വ്യാപനം ആരംഭിച്ച സാഹചര്യത്തില്‍ ബെയ്ജിങ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം നീട്ടിവച്ച്‌ ചൈന. ആഗസ്റ്റ് 14 മുതല്‍ 21 വരെ നടത്താനിരുന്ന ചലച്ചിത്രമേളയാണ് നീട്ടിവച്ചത്. ജനങ്ങളുടെ സുരക്ഷിതത്വവും ആരോഗ്യവും കണക്കിലെടുത്താണ് 11-ാമത് ബെയ്ജിങ് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം മാറ്റിവയ്‌ക്കുന്നതെന്ന് ചൈനീസ് ഭരണകൂടം വ്യക്തമാക്കി.

ഒരിടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും ഡെല്‍റ്റ വകഭേദമുള്‍പ്പെടെയുള്ള കൊറോണ വൈറസ് പടര്‍ന്ന് പിടിച്ചത്. കൊറോണ വര്‍ധിച്ചതോടെ രാജ്യത്ത് ഗതാഗത സേവനങ്ങളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 85 പോസിറ്റീവ് കേസുകളില്‍ 62ഉം ഡെല്‍റ്റ വകഭേദമായിരുന്നു. വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതും അതീവ ഗുരുതരവുമാണ് കൊറോണയുടെ ഡെല്‍റ്റ വകഭേദം.

രോഗവ്യാപനത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ലോക്ക്ഡൗണിലായപ്പോഴും ചൈനയില്‍ ജനജീവിതം സാധാരണ ഗതിയിലായിരുന്നു. വീണ്ടും വൈറസ് വ്യാപിച്ചതോടെ മഹാമാരിയെ ശക്തമായി പ്രതിരോധിച്ചെന്ന ഭരണകൂട വാദമാണ് പൊളിയുന്നത്.

Related Articles

Back to top button