IndiaKeralaLatest

ശിവജി ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകം മഹാരാഷ്ട്ര ഡിവൈഎഫ്‌ഐ

“Manju”

മുംബൈ: ഛത്രപതി ശിവജി ഹിന്ദു മുസ്ലിം ഐക്യത്തിന്റെ പ്രതീകമാണെന്ന ന്യയാകരണവുമായി മഹാരാഷ്ട്ര ഡിവൈഎഫ്‌ഐ ഘടകം. മുസ്ലിങ്ങള്‍ക്കെതിരെ പടനയിച്ച ഹിന്ദു രാജാവ്‌ എന്ന നിലയില്‍ ശിവജിയെ ഹിന്ദുത്വവാദികള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നവെന്നും യഥാര്‍ത്ഥത്തില്‍ ഹിന്ദുമുസ്ലിം ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിയച്ചയാളാണ്‌ ശിവജിയെന്നുമാണ്‌ മഹാരാഷ്ട്ര ഡിവൈഎഫ്‌ഐയുടെ ന്യായീകരണം.

കഴിഞ്ഞ ദിവസം ശിവജിയുടെ ജന്മദിനം ആഘോഷിച്ചതിനെ തുടര്‍ന്ന്‌ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ന്യായീകരണവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്‌. മുഗള്‍ വംശ രാജാക്കന്‍മാര്‍ക്കെതിരെ ശിവജി നടത്തിയ യുദ്ധങ്ങള്‍ വര്‍ഗീയമായി കാണേണ്ടതില്ലെന്നും അതെല്ലാം രാഷ്ട്രീയപരമായിരുന്നു എന്നുമാണ്‌ ഡിവൈഎഫ്‌ഐയുടെ കണ്ടെത്തല്‍.

ബ്രാഹ്മണാധിപത്യത്തിനെതിരെയും ജാതീയതക്കെതിരെയും പോരാടിയ ആളാണ്‌ ശിവജി. എന്നാല്‍ ഹിന്ദുത്വ കേന്ദ്രങ്ങള്‍ അത്‌ വളച്ചൊടിച്ച്‌ ഹിന്ദുത്വ വാദിയാക്കാനാണ്‌ ശ്രമിക്കുന്നത്‌. ചരിത്രം ശരിയായ രീതിയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ ശിവജി ജയന്തി ഡിവൈഎഫ്‌ഐ ആഘോഷിച്ചത്‌. അതില്‍ അത്ഭുതപ്പെടേണ്ടന്നും ഡിവൈഎഫ്‌ ഐ കുറിച്ചു.

കുട്ടികളുടെ ചിത്ര രചനാ മത്സരത്തോടെയായിരുന്നു ഛത്രപതി ശിവജിയുടെ ജന്മദിനം മാഹാരാഷ്ട്ര ഡിവൈഎഫ്‌ഐ ആഘോഷിച്ചത്‌. എന്നാല്‍ ഡിവൈഎഫ്‌ഐയുടെ ആഘോഷത്തെ വിമര്‍ശിച്ചും പരിഹസിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. കേരളത്തില്‍ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിച്ചു തുടങ്ങിയ പാര്‍ട്ടി മഹാരാഷ്ട്രയില്‍ ശിവജി ജയന്തിയും ആഘോഷമാക്കുന്നുവെന്നായിരുന്നു കമന്റുകള്‍.

 

Related Articles

Check Also
Close
Back to top button