KeralaLatest

വൃദ്ധജനങ്ങള്‍ കൂടുതല്‍ കേരളത്തില്‍

“Manju”

ന്യൂഡെല്‍ഹി: ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധരുള്ള സംസ്ഥാനം കേരളമാണെന്ന് റിപ്പോര്‍ട്ട്. കേന്ദ്രം പുറത്തുവിട്ട 2021 ലെ കണക്കനുസരിച്ച്‌ കേരളത്തിലെ ജനസംഖ്യയുടെ 16.5 ശതമാനം വൃദ്ധരാണ്. തമിഴ്നാട് (13.6%), ഹിമാചല്‍ പ്രദേശ് (13.1%), പഞ്ചാബ് (12.6%), ആന്ധ്ര (12.4%) എന്നിങ്ങനെയാണ് കണക്ക്. ഏറ്റവും കുറവ് വൃദ്ധരുള്ളത് ബീഹാറിലാണ്. ജനസംഖ്യയുടെ 7.7 ശതമാനാമാണ് ഇവിടുത്തെ കണക്ക്. തൊട്ടുമുന്‍പില്‍ ഉത്തര്‍പ്രദേശ് (8.1%), അസം (8.2%) എന്നീ സംസ്ഥാനങ്ങളാണ്.

ഇന്ത്യയിലെയും സംസ്ഥാനങ്ങളിലെയും ജനസംഖ്യാ പ്രവചനങ്ങളെക്കുറിച്ച്‌ പഠിക്കുന്ന സാങ്കേതിക സംഘമാണ് ഇത് സംബന്ധിച്ച്‌ സര്‍വേ നടത്തിയത്. ഇതനുസരിച്ച്‌ 2031 ല്‍ കേരളത്തിലെ ജനസംഖ്യയുടെ 20.9 ശതമാനം വൃദ്ധരായിരിക്കും. തമിഴ്നാട് (18.2%), ഹിമാചല്‍ പ്രദേശ് (17.1%), ആന്ധ്രാപ്രദേശ് (16.4%), പഞ്ചാബ് (16.2%) എന്നിങ്ങനെയായിരിക്കും കണക്കുകള്‍.

1961 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ സമാനമായ പഠനങ്ങള്‍ നടന്നിരുന്നു. സാമ്പത്തിക സ്ഥിതി, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, മെഡിക്കല്‍ സൗകര്യങ്ങള്‍ തുടങ്ങിയ കാരണങ്ങളാണ് വൃദ്ധരുടെ ആയുര്‍ ദൈര്‍ഘ്യം കൂട്ടുന്നതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

Related Articles

Back to top button