InternationalLatest

റൊണാള്‍ഡോയുടെ തിരിച്ചുവരവ് വേണ്ടതില്ല; റൂണി

“Manju”

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരികെ കൊണ്ട് വന്നത് ടീമിന് കാര്യമായി ഗുണം ചെയ്തില്ല എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണി.റൊണാള്‍ഡോ ചാമ്പ്യന്‍സ് ലീഗില്‍ അടക്കം നിര്‍ണായക ഗോള്‍ നേടിയിട്ടുണ്ട്. സ്പര്‍സിനെതിരെ ഹാട്രിക്കും നേടിയിട്ടുണ്ട്. എല്ലാം ശരി തന്നെ. പക്ഷെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇപ്പോള്‍ യുവതാരങ്ങളെ ആണ് സ്വന്തമാക്കേണ്ടത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അദ്ദേഹത്തിന്റെ ഇരുപതുകളില്‍ ഉണ്ടായിരുന്ന താരമല്ല ഇപ്പോള്‍. ഫുട്ബോളില്‍ ഇങ്ങനെ സംഭവിക്കുന്ന സ്വാഭാവികമാണ്. റൂണി പറഞ്ഞു. ഗോളുകള്‍ റൊണാള്‍ഡോ നേടുന്നുണ്ട്. എന്നാല്‍ ഗോളിനപ്പുറം മത്സരത്തിലെ ബാക്കി നിമിഷങ്ങളിലും ടീമിനെ സഹായിക്കാന്‍ ആകുന്ന താരങ്ങളാണ് ക്ലബിന് വേണ്ടത്. റൂണി പറഞ്ഞു.

Related Articles

Back to top button