InternationalLatest

മോദി ഏറ്റവും വലിയ രാജ്യസ്നേഹി

“Manju”

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. മോദിയുടെ സ്വതന്ത്രമായ വിദേശനയത്തെയാണ് പുതിന്‍ അഭിനന്ദിച്ചത്. രാജ്യസ്നേഹി എന്നാണ് പ്രധാനമന്ത്രിയെ പുതിന്‍ വിശേഷിപ്പിച്ചത്. മോദിയുടെ നേതൃത്വത്തില്‍ നിരവധി കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുവെന്നും, മേക്ക് ഇന്‍ ഇന്ത്യ എന്ന മോദിയുടെ ആശയം സാമ്പത്തികമായും നൈതികമായും ഇന്ത്യയെ വരുകാലങ്ങളില്‍ ഉന്നതിയിലെത്തിക്കുമെന്നും പുതിന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നും പുതിന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ഷവും നടക്കാറുള്ള വാല്‍ഡായി ചര്‍ച്ചയിലായിരുന്നു റഷ്യന്‍ പ്രസിഡന്റിന്റെ മോദി സ്തുതി.

ബ്രിട്ടിഷ് കോളനിയില്‍ നിന്ന് ആധുനിക രാജ്യമായുള്ള ഇന്ത്യയുടെ വളര്‍ച്ച അത്യധിസാധാരണമാണ്. ഇന്ത്യയുമായുള്ള സഹകരണത്തെ പ്രത്യേകത നിറഞ്ഞത് എന്നാണ് പുതിന്‍ വിശേഷിപ്പിച്ചത്. ഇന്ത്യയുമായി ഒരിക്കലും വിഷമകരമായ അനുഭവം ഉണ്ടായിട്ടില്ലെന്നും, പരസ്‌പരം സഹകരണമനോഭാവത്തോടെയാണ് ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നതെന്നും പുതിന്‍ പറഞ്ഞു.

അതേസമയം, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വര്‍ദ്ധിപ്പിച്ചു. പ്രതിദിനം 3.91 മില്യണ്‍ ബാരല്‍ ക്രൂഡോയിലാണ് സെപ്തംബറില്‍ ഇന്ത്യ ഇറക്കുമതി ചെയ്‌തത്. 2021 സെപ്‌തംബറിനേക്കാള്‍ 5.6 ശതമാനം കുറവും കഴിഞ്ഞ 14 മാസത്തെ ഏറ്റവും താഴ്‌ചയുമാണിത്.ഗള്‍ഫില്‍ നിന്നുള്ള ഇറക്കുമതി 19 മാസത്തെ ഏറ്റവും താഴ്ചയിലാണ്. ആഗസ്‌റ്റിലേതിനേക്കാള്‍ 16.2 ശതമാനം താഴ്‌ന്ന് 2.2 മില്യണ്‍ ബാരലാണ് കഴിഞ്ഞമാസം ഗള്‍ഫില്‍ നിന്ന് പ്രതിദിനം വാങ്ങിയത്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി 4.6 ശതമാനം ഉയര്‍ന്ന് പ്രതിദിനം 8.96 ബാരലിലെത്തി.

ഇന്ത്യയ്ക്ക് റഷ്യ ആകര്‍ഷക ഡിസ്കൗണ്ട് നല്‍കുന്നതാണ് അവിടെനിന്നുള്ള ഇറക്കുമതി കൂടാന്‍ കാരണം. സൗദിയെ പിന്തള്ളിയാണ് റഷ്യ രണ്ടാംസ്ഥാനം നേടിയത്. സൗദി മൂന്നാമതും യു.എ.ഇ നാലാമതുമാണ്. ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണവാങ്ങുന്നതും ഇന്ത്യയാണ്.

Related Articles

Back to top button