![](https://i0.wp.com/santhigirinews.org/wp-content/uploads/2021/08/എയര്‍-ഇന്ത്യ-.jpg?resize=700%2C394&ssl=1)
ഡല്‍ഹി ; ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍നിന്ന് യുഎഇയിലേക്ക് പോകുന്ന പ്രവാസികള്‍ക്കു പ്രത്യേക അറിയിപ്പ് നല്കി എയര്‍ ഇന്ത്യ. നിബന്ധനകള്‍ കൃത്യമായി പാലിച്ചുവേണം യാത്രക്ക് ഒരുങ്ങേണ്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ യാത്രക്കാര്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
യുഎഇയില്‍നിന്നു തന്നെ കോവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാക്കിയ യുഎഇ താമസവീസ കൈവശമുള്ളവര്‍ക്ക് രാജ്യത്തിനു പുറത്തുപോയി മടങ്ങിവരാം. ഈ വിഭാഗക്കാര്‍ക്കാണ് പ്രധാനമായും അനുമതിയെന്ന് അറിയിപ്പില്‍ പറയുന്നു.