Thrissur

മൾട്ടിപ്പർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോടിൽ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശ്ശൂർ : പ്രകൃതിക്ഷോഭങ്ങളിൽ നിന്ന് രക്ഷനേടാൻ തീരദേശവാസികൾക്ക് തുണയായി ജില്ലയിലെ ആദ്യത്തെ മൾട്ടിപ്പർപ്പസ് സൈക്ലോൺ ദുരിതാശ്വാസ അഭയകേന്ദ്രം അഴീക്കോട് തുറക്കുന്നു.

മൂന്നരക്കോടി രൂപ ചെലവഴിച്ച് എറിയാട് പഞ്ചായത്തിൽ അഴീക്കോട് വില്ലേജ് ഓഫീസിന്റെ ഇരുപത് സെന്റ് സ്ഥലത്താണ് സൈക്ലോൺ ഷെൽട്ടർ ഹോം നിർമ്മിച്ചിരിക്കുന്നത്.

തീരദേശത്തെ നിരവധി കുടുംബങ്ങൾക്ക് അത്താണിയാവുന്ന ദുരിതാശ്വാസകേന്ദ്രം സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്

Related Articles

Back to top button