KeralaLatestThiruvananthapuram

ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് പൊതുവിദ്യാഭ്യാസ മേഖല

“Manju”

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തില്‍ റെക്കോര്‍ഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 28,482 കുട്ടികളാണ് ഒന്നാംക്ലാസില്‍ ഇക്കൊല്ലം പ്രവേശനം നേടിയതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

2020-21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2021-22 അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളുമടക്കം 3,05,414 കുട്ടികള്‍ ഒന്നാം ക്ലാസിലെത്തി.

അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുന്‍വര്‍ഷം 44,849 കുട്ടികള്‍ അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നപ്പോള്‍ ഈ വര്‍ഷം അത് 38,234 കുട്ടികളായി ചുരുങ്ങി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഭൗതിക സൗകര്യങ്ങള്‍ വികസിച്ചതും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതിനാലുമാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ കുട്ടികള്‍ കൂടുതലായി എത്തിയതെന്ന് മന്ത്രി പറഞ്ഞു.

Related Articles

Back to top button