KeralaLatest

കാവ്യാ മാധവന്റെ ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്തം

“Manju”

കൊച്ചി : ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യുട്ടീക്കില്‍ തീപിടുത്തം. സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. തീപിടിത്തത്തില്‍ ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. തീപിടുത്തം ഉണ്ടായത് പുലര്‍ച്ചെ മൂന്ന് മണിക്കാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീക‌രണം. രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കിൽ നിന്ന് പുക ഉയരുന്നത് കണ്ടത്ഇപ്പോള്‍ ഓണ്‍ലൈനായാണ് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് പ്രധാനമായും കച്ചവടം നടത്തുന്നത്. ​ ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കാര്യമായ നാശനഷ്ടങ്ങള്‍ ‍ ഇല്ലെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button