IndiaLatest

ബാങ്ക് വായ്പ പുനഃക്രമീകരിക്കാൻ നിർദേശം

“Manju”

ന്യൂഡൽഹി • റിയൽ എസ്റ്റേറ്റ്, നിർമാണം, ഹോട്ടൽ, റസ്റ്ററന്റ്, ടൂറിസം, പ്ലാസ്റ്റിക് ഉൽപാദനം എന്നിവയുൾപ്പെടെ കോവിഡ് മൂലം പ്രതിസന്ധിയിലായ 26 മേഖലകൾക്കായി റിസർവ് ബാങ്കിന്റെ വിദഗ്ധ സമിതി വായ്പ പുനഃക്രമീകരണ മാനദണ്ഡങ്ങൾ നിർദേശിച്ചു. നിലവിലെ ആസ്തികൾ, ബാധ്യതകൾ തുടങ്ങിയവയ്ക്ക് നിശ്ചിത അനുപാതം നിർദേശിച്ചുള്ളതാണ് മാനദണ്ഡങ്ങൾ.

കോവിഡിനു മുൻപും കോവിഡ് പ്രതിസന്ധിയുണ്ടായ ശേഷവുമുള്ള വായ്പ തിരിച്ചടവു രീതിയും ധനസ്ഥിതിയും വിലയിരുത്തിവേണം പുനഃക്രമീകരണ പദ്ധതി തയ്യാറാക്കാനെന്ന് റിസർവ് ബാങ്ക് നിർദേശം നൽകി. നിർദേശം വാണിജ്യ ബാങ്കുകൾക്കൊപ്പം സഹകരണ ബാങ്കുകൾക്കും ബാധകമാണ്.

ഏറ്റവും കൂടുതൽ ആഘാതമേറ്റവ എന്നു വിലയിരുത്തിയാണ് 26 മേഖലകളെ തിര‍ഞ്ഞെടുത്തതെന്ന് കെ.വി. കാമത്ത് അധ്യക്ഷനായ സമിതി വ്യക്തമാക്കി. ഓട്ടമൊബീൽ, വ്യോമയാനം, ജ്വല്ലറി, ഊർജം, ഒൗഷധ ഉൽപാദനം, ടെക്സ്റ്റൈൽസ്, ഷിപ്പിങ്, റോഡ് നിർമാണം, കെട്ടിട നിർമാണ സാമഗ്രികൾ (ടൈൽസ്) തുടങ്ങിയവയും ഉൾപ്പെടുന്നതാണ് മേഖലകളുടെ പട്ടിക. ഓട്ടമൊബീൽ മേഖലയിൽ ഡീലർഷിപ്, കംപോണൻസ് എന്നിവ പ്രത്യേക മേഖലകളായി പരിഗണിച്ചിട്ടുണ്ട്.

കിട്ടാക്കട (എൻപിഎ) ഗണത്തിലല്ലാത്തതും കഴിഞ്ഞ മാർച്ച് 1ന്, തിരിച്ചടവിൽ 30 ദിവസത്തിൽ കൂടുതൽ പിഴവില്ലാത്തതുമായ വായ്പകളാണ് പുനഃക്രമീകരിക്കുന്നത്. മൊറട്ടോറിയം സഹിതമോ അല്ലാതെയോ തിരിച്ചടവ് കാലാവധി 2 വർഷത്തേക്കു നീട്ടുക, കടം ഓഹരിയാക്കി മാറ്റുക തുടങ്ങിയവയുൾപ്പെടുന്നതാണ് പുനഃക്രമീകരണം.

Related Articles

Back to top button