Thiruvananthapuram

തൈക്കാട് ആശുപത്രിയില്‍ ഗുരുതര ചികിത്സ പിഴവെന്ന് ആരോപണം

“Manju”

തിരുവനന്തപുരം: തൈക്കാട് ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാ പിഴവെന്ന് ആരോപണം. സിസേറിയന്‍ കഴിഞ്ഞ് പഞ്ഞിയും തുന്നി ചേര്‍ത്ത് വച്ചെന്ന് മണക്കാട് സ്വദേശിനി അല്‍ഫിന. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് പഞ്ഞി കണ്ടെത്തിയത്. സെപ്തംബര്‍ നാലാം തിയതിയായിരുന്നു സിസേറിയന്‍. സിസേറിയന് ശേഷം വയറുവേദനയും ചര്‍ദ്ദിയുമുണ്ടായിരുന്നു. എന്നിട്ടും ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്‌തെന്നും അല്‍ഫിന.

സര്‍ജറിക്ക് ശേഷം നടക്കാന്‍ പോലും കഴിയാത്ത ഗുരുതര പ്രശ്‌നങ്ങളാണെന്ന് പരാതിക്കാരി പറയുന്നു. മെഡിക്കല്‍ കോളജില്‍ വച്ച് നടത്തിയ സര്‍ജറിയില്‍ തുന്നിച്ചേര്‍ത്ത പഞ്ഞി പുറത്തെടുത്തു.

രേഖകള്‍ ആശുപത്രിയില്‍ നിന്ന് തിരികെ നല്‍കിയില്ലെന്നും പരാതി. തെളിവ് നശിപ്പിക്കാനാണ് രേഖകള്‍ തിരികെ നല്‍കാത്തതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് മോശം അനുഭവമാണ് ഉണ്ടായതെന്നും പരാതിക്കാരി പറയുന്നു.

Related Articles

Check Also
Close
Back to top button