KeralaLatestThiruvananthapuram

രണ്ടാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടാവില്ല

“Manju”

തിരുവനന്തപുരം: അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല.ആഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാവില്ല. ഓണവിപണികള്‍ ഇന്നു മുതല്‍ സജീവമാകും.ബീച്ചുകള്‍ ഉള്‍പ്പടെ തുറസായ ടൂറിസം മേഖലകള്‍ ഇതിനകം തുറന്ന് കൊടുത്തു. സമ്പൂര്‍ണ്ണലോക്ഡൗണ്‍ ദിവസമായി ഞായറാഴ്ച ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനമുണ്ടാവില്ല. എന്നാല്‍ അടുത്ത രണ്ടാഴ്ച ഈ നിയന്ത്രണം ബാധകമല്ല.

സംസ്ഥാനത്തെ ടൂറിസം മേഖലകള്‍ ഇന്ന് മുതല്‍ സഞ്ചാരികള്‍ക്കായി തുറക്കും. ഒരു ഡോസ് വാക്സിന്‍ എടുത്തുവര്‍ക്കും 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശിക്കാം. ടൂറിസം മേഖലകളില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉള്‍പ്പടെ നല്‍കും. രണ്ടാം ഘട്ടലോക്ഡൗണിന് ശേഷമാണ് വീണ്ടും ടൂറിസം മേഖലകള്‍ തുറക്കുന്നത്. മൂന്നാര്‍, പൊന്‍മുടി, തേക്കടി, വയനാട്, ബേക്കല്‍, കുട്ടനാട് ഉള്‍പ്പടെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ഇന്ന് മുതല്‍ സ‌ഞ്ചാരികള്‍ക്കെത്താം.

Related Articles

Back to top button