ആരാധകരോട് മനസ്സ് തുറന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

ആരാധകരോട് മനസ്സ് തുറന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

ആരാധകരോട് മനസ്സ് തുറന്ന് നടന്‍ ഉണ്ണി മുകുന്ദന്‍

“Manju”

തൃശൂര്‍: മലയാളികളുടെ യുവതാരവും, മസില്‍ അളിയനുമായ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എല്ലാം വെട്ടിത്തുറന്ന് പറയുന്ന താരം, തന്റെ പ്രണയത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ തന്റെ ആരാധകരുമായുള്ള സംവാദത്തിനിടയിലാണ് ഇക്കാര്യത്തില്‍ താരം തന്റെ മനസ് തുറന്നിരിക്കുന്നത്. ഇഷ്ടമുള്ള നടികള്‍ ആരൊക്കെയെന്ന ചോദ്യത്തിന് – അനുസിതാര, ഭാവന, ശോഭന, കാവ്യാ മാധവന്‍ എന്നീ പേരുകളും, ഇതില്‍ ഭാവനയോട് രഹസ്യമായി ക്രഷ് ഉണ്ടെന്നും താരം വ്യക്തമാക്കി.

ബാച്ചിലറായി നില്‍ക്കാനാണോ എന്ന ചോദ്യത്തിന്, ചിലപ്പോള്‍ നില്‍ക്കും, ഇരിക്കും, ഉറങ്ങും എന്ന മറുപടിയും താരം നല്‍കി. വിവാഹം താല്‍പര്യമില്ലന്നും ഉണ്ണി വ്യക്തമാക്കി. സുന്ദരികളായി സ്ത്രീകള്‍ വിവാഹിതരോ, കമ്മിറ്റ ഡോ, അല്ലെങ്കില്‍ ബ്രേക്കപ്പിലോ ആണെന്ന മറുപടിയാണ് താരം ഇതിന് കാരണമായി പറഞ്ഞിരിക്കുന്നത്. ആദ്യ കാമുകിയുടെ പേര് ഏതാണെന്ന ആരാധക ചോദ്യത്തിന് വഞ്ചകി എന്ന രസകരമായ മറുപടിയും ഉണ്ണി മുകുന്ദന്‍ നല്‍കിയിരിക്കുകയാണ്.

Related post