നടന് മമ്മൂട്ടിയെക്കുറിച്ച് പൊതുവില്‍ ആളുകള്‍ക്കുളള ധാരണ വലിയ ഗൗരവക്കാരനാണെന്നാണ്. മമ്മൂട്ടി ഇങ്ങനെ അല്ലാ എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ നടന് അസീസ് നെടുമങ്ങാടും ആളുകള്‍ വിചാരിക്കുന്ന തരത്തിലുളള ആളല്ലാ മമ്മൂട്ടിയെന്ന് വ്യക്തമാക്കുന്നു. തനിക്കുണ്ടായ അനുഭവം വിവരിച്ചാണ് അസീസ് മമ്മൂട്ടി വളരെ നന്നായി സംസാരിക്കുന്ന, തമാശ പറയുന്ന ആളാണെന്നും ഒരു ജാഡയും അദ്ദേഹത്തിനില്ലെന്നും പറയുന്നത്. സ്റ്റേജ് ഷോകളിലൂടെയും കോമഡി ഷോകളിലൂടെയും സിനിമയില്‍ എത്തിയ അസീസ് മമ്മൂട്ടിക്കൊപ്പം വണ്‍, പരോള്‍ എന്നി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകളില്‍ തന്നെ വിളിച്ച് അഭിനയിപ്പിച്ചത് മമ്മൂക്കയാണെന്നും ഡിന്നര്‍ കഴിക്കാന്‍ കൂടെ വിളിച്ചിട്ടുണ്ടെന്നും അസീസ് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അസീസ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
Related Articles
Check Also
Close
-
മുല്ലപ്പെരിയാര്‍ ഡാം തുറക്കേണ്ടെന്ന് തീരുമാനംDecember 19, 2023 10:58 AM