Latest

ഞൊട്ടാഞൊടിയന്‍; ആരോഗ്യ ഗുണങ്ങള്‍ നിരവധി

“Manju”

ഞൊട്ടാഞൊടിയന്‍ എന്ന കാട്ടു പഴമാണ് ഇപ്പോഴത്തെ താരം. വിദേശ രാജ്യങ്ങളില്‍ മികച്ച വിലയും ഔഷധമൂല്യവുമുള്ള ഒന്നാണ് ഈ പഴം. കേരളത്തില്‍ പലയിടത്തും പല പേരുകളാണ് ഇതിനുള്ളത്. മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരുകള്‍. ഇംഗ്ലീഷില്‍ ഗോള്‍ഡന്‍ബെറി എന്നാണ് വിളിക്കുന്നത്. പറമ്ബിലും വഴിയരികിലും തഴച്ച്‌ വളര്‍ന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങള്‍ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികള്‍ക്കും അറിയില്ല.

ജീവകം എ,സി , ഇരുമ്, പോളിഫിനോള്‍, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാല്‍ സമൃദ്ധമായതിനാല്‍ ശരീര വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതല്‍ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഏറെ ഉത്തമമാണ്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു.

100 ഗ്രാം ഞൊട്ടാഞൊടിയനില്‍ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതില്‍ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 80 ശതമാനവും ജലം ആയതുകൊണ്ടു തന്നെ ശരീരഭാരം കൂടുമോ എന്ന ഭയം വേണ്ട. ഉപാപചയപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതല്‍ കാലറി കത്തിച്ചു കളയാനും ഇത് സഹായിക്കുന്നു.

‌പ്രമേഹരോഗികള്‍ക്കും പ്രമേഹം ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇന്‍ഡക്സ് കുറവായതിനാലും ഭക്ഷ്യനാരുകള്‍ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന്‍ ഈ പഴത്തിനാകും. ഞൊട്ടാഞൊടിയനില്‍ ഭക്ഷ്യനാരുകള്‍ അടങ്ങിയതിനാല്‍ ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും.

Related Articles

Back to top button