KeralaLatest

സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/ths എന്ന ലിങ്ക് വഴി ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.

“Manju”

തിരുവനന്തപുരം :ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ അഞ്ച് അടിസ്ഥാന ട്രേഡുകളിൽ പൊതുവിഷയങ്ങളോടൊപ്പം തന്നെ പഠനത്തിന് സൗകര്യമുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിൽ ലഭ്യമായ ആറ് സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലും ആറ് എൻ എസ്‌ക്യൂഎഫ് ട്രേഡുകളിലും നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു സ്‌പെഷ്യലിസ്റ്റ് ട്രേഡിലും ഒരു എൻ എസ്‌ക്യൂഎഫ് ട്രേഡിലും സാങ്കേതിക പരിജ്ഞാനം ലഭ്യമാകും. കുട്ടികൾക്ക് പൊതുവിദ്യാഭ്യാസത്തിനൊപ്പംതന്നെ ജനറൽ എൻജിനീയറിംഗ്‌, എൻജിനീയറിംഗ്‌ ഡ്രോയിംഗ് എന്നീ എൻജിനീയറിംഗ്‌ വിഷയങ്ങളിലും പഠനം നടക്കും. ഇംഗ്ലീഷ് ഭാഷ മനസ്സിലാകുന്നതിനും ആശയവിനിമയം വർദ്ധിപ്പിക്കുന്നതിനും ‘എന്റിച്ച്‌ യുവർ ഇംഗ്ലീഷ്’ എന്ന വിഷയമുണ്ട്.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എട്ടാം ക്ലാസ്സിൽ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് വിജയിക്കുമ്പോൾ എസ്.എസ്.എൽ.സിയ്ക്ക് തത്തുല്യമായ ടി.എച്ച്.എസ്.എൽ.സി ട്രേഡ്‌ സർട്ടിഫിക്കറ്റും എൻ.എസ്‌.ക്യൂ.എഫ് (നാഷണൽസ്‌കീൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക്‌ ലെവൽ ഒന്ന് & രണ്ട്) സർട്ടിഫിക്കറ്റും ലഭിക്കും. ടി.എച്ച്.എസ്.എൽ.സി യോഗ്യത ഐ.ടി.ഐ യോഗ്യതയ്ക്ക് തുല്യമായി പരിഗണിച്ച്‌ കേരള പി.എസ്.സി വഴി നിരവധി സർക്കാർ സ്ഥാപനങ്ങളിൽ നിയമനത്തിന് അവസരമുണ്ട്. ടി.എച്ച്.എസ്.എൽ.സി പാസ്സായവർക്ക് പോളിടെക്‌നിക് എൻജിനീയറിംഗ്‌ ഡിപ്ലോമ പ്രവേശനത്തിന് 10% സീറ്റ്‌ സംവരണം, ബി.ടെക് പ്രവേശനത്തിന് പോളിടെക്‌നിക് എൻജിനീയറിംഗ്‌ ഡിപ്ലോമ ഉളളവർക്ക്‌ ലാറ്ററൽ എൻട്രി പരീക്ഷ വഴി ബി.ടെക്‌ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനം എന്നീ അവസരങ്ങളുമുണ്ട്. സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ കുട്ടികൾക്ക് മാത്രമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാകായികശാസ്ത്ര മേളകളുണ്ട്. സ്‌കൂൾതല മത്സരശേഷം നേരിട്ട്‌ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: 9446686362, 9846170024, 9605921372, 9447376337, 7907788350, 9446462504, 9388163842.

Related Articles

Back to top button