InternationalLatest

യു.എസ് പ്രധാന ഭീഷണി; പുട്ടിന്‍

“Manju”

റഷ്യയുടെ പ്രധാന ഭീഷണി യു.എസ് ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. റഷ്യന്‍ നേവി ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്സ്‌ബര്‍ഗില്‍ വച്ച്‌ യു.എസിനേയും നാറ്റോയേയും റഷ്യയുടെ സുരക്ഷയ്ക്ക് പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന നയത്തില്‍ പുട്ടിന്‍ ഒപ്പുവച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ നേവിയ്ക്ക് കൈമാറുമെന്നും പുട്ടിന്‍ പറഞ്ഞു.അതേ സമയം, ക്രൈമിയയിലെ റഷ്യന്‍ നേവിയുടെ കരിങ്കടല്‍ ഫ്ലീറ്റ് ആസ്ഥാനത്തുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. തങ്ങള്‍ ഡ്രോണ്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയിന്‍ പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടെ നടത്താനിരുന്ന നേവി ദിന പരിപാടികള്‍ റദ്ദാക്കി.

Related Articles

Back to top button