InternationalLatest

ഏറ്റവും വലിയ ദ്വീപ് ‘ഫൂ കോക്ക്’ ഉടന്‍ തുറക്കും

“Manju”

ഹനോയി: വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ കോക്ക് ഒക്ടോബറില്‍ സന്ദര്‍ശകര്‍ക്കായി തുറക്കും. കോവിഡ് പ്രതിസന്ധി മൂലം തകര്‍ന്നടിഞ്ഞ സാമ്പത്തിക മേഖലയെ ഉയര്‍ത്താനുള്ള ഭാഗമായിട്ടാണിത്. കമ്പോഡിയ കടല്‍ത്തീരത്തിന് 10 കിലോമീറ്റര്‍ അകലെയുള്ള ദ്വീപ് പരീക്ഷണാടിസ്ഥാനത്തില്‍ ആറ് മാസത്തേക്കായിരിക്കും തുറക്കുക. രണ്ടു വര്‍ഷത്തോളം നീണ്ട കോവിഡ് മഹാമാരി ടൂറിസം മേഖലയെ തകര്‍ത്തെന്ന് വിയറ്റ്‌നാം ടൂറിസം സാംസ്‌കാരിക മന്ത്രിയായ നുങ് വാന്‍ ഹങ് ചൂണ്ടിക്കാട്ടി.

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ ചാര്‍ട്ടേര്‍ഡ് വിമാനത്തിലോ വാണിജ്യ വിമാനത്തിലോ ദ്വീപിലെത്താം. വിയറ്റ്‌നാം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ എണ്ണം 2019-ല്‍ 18 കോടിയില്‍ നിന്നും ഇടിഞ്ഞിരുന്നു.
അതെ സമയം വിയറ്റ്‌നാമില്‍ ഇതുവരെ കോവിഡ് ബാധിച്ചത് 5 ലക്ഷത്തിലധികം പേര്‍ക്കാണ്. 14,400 പേരാണ് രോഗബാധിതരായി മരിച്ചത്. ഫൂ കോക്ക് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നതിന് മുന്‍പ് താമസക്കാരെയല്ലാം വാക്‌സിനേറ്റ് ചെയ്യിക്കുമെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി .

Related Articles

Back to top button