InternationalLatest

പറക്കും വിമാനവുമായി അമേരിക്കന്‍ നാവികസേന

“Manju”

അമേരിക്കന്‍ നാവികസേനയുടെ പറക്കും വിമാനം പുറത്തിറങ്ങുന്നു. സൗരോര്‍ജ്ജം കൊണ്ട് പറക്കുന്ന വിമാനമാണ് പുറത്തിറങ്ങുന്നത്. ഇക്കാര്യത്തില്‍, ഒരു അണ്‍ക്രൂഡ് സോളാര്‍ പവര്‍ എയര്‍ക്രാഫ്റ്റ് വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നാണ് യു.എസ് നേവിയുടെ വെളിപ്പെടുത്തല്‍. സ്‌കൈഡ്‌വെല്ലര്‍ വിമാനം ഒരു ആശയവിനിമയ റിലേ പ്ലാറ്റ്‌ഫോമായി ഉപയോഗിക്കാവുന്നതാണ്.

ടെസ്റ്റ്‌ബെഡ് എന്ന ഈ വിമാനം പുതിയതൊന്നുമല്ല. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടതായിരുന്നു. എന്നാല്‍, അന്നതിന്റെ പൂര്‍ത്തീകരണത്തിന് പണം മുടക്കാന്‍ ആരുമെത്തിയിരുന്നില്ല. ഭീമമായ ചെലവായിരുന്നു കാരണം. ഏതെങ്കിലും തരത്തില്‍ വികസിപ്പിച്ചാല്‍ തന്നെ അതു മുടക്കുമുതല്‍ തിരിച്ചു പിടിക്കില്ലെന്നതും പ്രശ്‌നമായി.

സോളാര്‍ പാനലുകള്‍ നിറഞ്ഞ വലിയ ചിറകുകളായിരുന്നു പ്രധാന പ്രശ്നം. ഇപ്പോള്‍ പുതിയ സോഫ്റ്റ്‌വെയറും, ഹാര്‍ഡ്‌വെയറും സോളാര്‍ ഇംപള്‍സ് 2 എന്ന ഈ പുതിയ വിമാനത്തിലേക്ക് അപ്‌ഗ്രേഡുചെയ്തു. യുഎസ് – സ്പാനിഷ് ബഹിരാകാശ സ്ഥാപനമായ സ്‌കൈഡ്‌വെല്ലര്‍ എയ്‌റോയാണ് പുതിയ വിമാനം നിര്‍മ്മിച്ചത്. തുടര്‍ച്ചയായി 90 ദിവസത്തോളം ആകാശത്ത് പറക്കാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Related Articles

Back to top button