KasaragodKeralaLatest

ഇനി ആശുപത്രിയിലും വെര്‍ച്വല്‍ ക്യൂ, ആദ്യം നടപ്പാക്കുന്നത് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍കോട്: ആശുപത്രിയിലും വെര്‍ച്വല്‍ ക്യൂ സംവിധാനം.കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംസ്ഥാനത്ത് ആദ്യമായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുന്നത്. വീട്ടിലിരുന്ന് ടോക്കണ്‍ എടുത്തശേഷം നിശ്ചിത സമയത്ത് ആശുപത്രിയില്‍ എത്തി ഡോക്ടറെ കണ്ട് മടങ്ങാം. ജി.എച്ച്‌.ക്യൂ എന്ന പേരിലുള്ള മൊബൈല്‍ ആപ്പിലൂടെയാണ് ടോക്കണെടുക്കേണ്ടത്.രാവിലെ ആറ് മുതല്‍ എട്ട് വരെ ടോക്കണ്‍ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളില്‍ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാനും ഇതില്‍ സംവിധാനമുണ്ട്. ബുക്ക് ചെയ്തുകഴിയുന്നതോടെ ടോക്കണ്‍ നമ്പര്‍ സഹിതം എപ്പോള്‍ വരണമെന്ന അറിയിപ്പ് ലഭിക്കും. ഈ സമയത്ത് ആശുപത്രിയില്‍ എത്തിയാല്‍ മതിയാകും.

ആദ്യഘട്ടത്തില്‍ അന്‍പത് ശതമാനം ഒ.പി ടോക്കണുകളാണ് മൊബൈല്‍ ആപ്പിലൂടെ നല്‍കുന്നത്. ഓണ്‍ലൈനായി ടോക്കണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സാധാരണ രീതിയില്‍ ആശുപത്രിയിലെത്തി ടോക്കണ്‍ എടുക്കാം. സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആള്‍ക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Related Articles

Back to top button