IndiaLatest

കോവിഡ് ചട്ടം ലംഘിച്ച്‌ സിനിമാ ഷൂട്ട് ; 30 പേര്‍ക്കെതിരേ കേസ്

“Manju”

പൊള്ളാച്ചി: ആനമലയില്‍ കോവിഡ് പ്രോട്ടോകള്‍ കാറ്റില്‍ പറത്തി സിനിമാ ചിത്രീകരണം നടത്തിയവര്‍ക്കെതിരേ കേസ് . പിന്നാലെ സിനിമാ ഷൂട്ടിങ് നിര്‍ത്തിച്ചു. തമിഴ്‌നടന്‍ ശിവകാര്‍ത്തികേയന്റെ ‘ഡോണ്‍’ എന്ന സിനിമയാണ് ആനമല മുക്കോണം പാലം ഭാഗത്ത് ചിത്രീകരണം നടന്നിരുന്നത്.

ഷൂട്ടിങ് നടക്കുന്നതറിഞ്ഞ നാട്ടുകാര്‍ ശിവകാര്‍ത്തികേയനെ കാണാന്‍ തടിച്ചുകൂടി. കൂടാതെ, പാലത്തിനരികില്‍ സിനിമാസംഘത്തിന്റെ വാഹനങ്ങളും നിര്‍ത്തിയിട്ടിരുന്നു. ഇത് ഗതാഗത തടസ്സവുമുണ്ടാക്കി. കൂടുതല്‍ പേരും സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമായിരുന്നു വന്നത്. വാഹന ഗതാഗതം സ്തംഭിച്ചതിനാല്‍ സ്ഥലത്തെ ഓട്ടോക്കാരും ടാക്‌സിക്കാരും പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന്, സ്ഥലത്തെത്തിയ പോലീസുകാരും തഹസില്‍ദാര്‍ വിജയകുമാറും സിനിമാ ചിത്രീകരണം നിര്‍ത്തിച്ചു. പോലീസുകാര്‍ നാട്ടുകാരെ പിരിച്ച്‌ വിട്ടു .

തഹസില്‍ദാരും പോലീസ് സംഘവും നടത്തിയ അന്വേഷണത്തില്‍ ഷൂട്ടിങ്ങിന് അനുവാദം വാങ്ങിയിരുന്നില്ല എന്നുകണ്ടെത്തി. കൂടാതെ, പോലീസിനോ റവന്യൂവകുപ്പിനോ യാതൊരറിവുമുണ്ടായിരുന്നില്ല. തുടര്‍ന്ന്, തഹസില്‍ദാര്‍ 19,400 രൂപ പിഴചുമത്തി. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് സംവിധായകന്‍ സിബി ചക്രവര്‍ത്തിയടക്കം 30 പേര്‍ക്കെതിരേ ആനമല പോലീസും കേസെടുത്തു.

Related Articles

Back to top button