IndiaLatest

കേരളത്തിലെ പ്രതിരോധ നടപടികളില്‍ വന്‍ വീഴ്ചയുണ്ടായെന്ന് കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികളില്‍ വന്‍ വീഴ്ചയുണ്ടായെന്നും കേന്ദ്ര മുന്നറിയിപ്പ്. പോസിറ്റിവിറ്റി 16 ശതമാനത്തിലേക്ക് ഉയരുകയാണ്. ഈമാസം മുഴുവനും ഇളവുകള്‍ തുടരുമെന്നതിനാല്‍ ഓണക്കാലത്തെ കൊവിഡ് അതിജീവനം കടുത്ത വെല്ലുവിളിയാകും.

രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് രണ്ടാം തരംഗം ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണം ഉയര്‍ന്ന് നില്‍ക്കുന്നതിന് ഒന്‍പത് കാരണങ്ങളെന്ന് കേന്ദ്ര സംഘം വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. വീടുകളിലെ നിരീക്ഷണം ഫലപ്രദമല്ലെന്ന് കേന്ദ്രസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംസ്ഥാനത്ത് നഗര-ഗ്രാമ അന്തരം ഇല്ലാത്തത് വ്യാപനത്തിന് കാരണമാണ്. 55 ശതമാനം പേര്‍ക്കെങ്കിലും വൈറസ് ബാധ ഇതുവരെ ഉണ്ടായിട്ടില്ല. കേരളത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ എണ്ണം കൂടുതലാണ്. മറ്റ് അസുഖങ്ങള്‍ ഉള്ളവരുടെ എണ്ണം കൂടുതലാണെന്നതും വ്യാപനത്തിന് കാരണമാണ്. പ്രാദേശിക ലോക്ക്ഡൗണ്‍ കര്‍ശനമാക്കണം. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ വെല്ലുവിളിയെന്നും കേന്ദ്ര സംഘം പറയുന്നു.

കേരളത്തില്‍ വാക്‌സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണോ എന്നാലോചിക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്രസംഘം മുന്നോട്ട് വെച്ചിട്ടുണ്ട്. കൊവിഡ് വാക്‌സീന്‍ എടുത്തവരുടെ ഇടയിലെ രോഗബാധയെക്കുറിച്ചുള്ള കണക്കില്‍ ആശങ്ക രേഖപ്പെടുത്തിയ സംഘം പത്തനംതിട്ട ഉള്‍പ്പെടെ ജില്ലകള്‍ നല്കിയ കണക്ക് പരിശോധിക്കും.

Related Articles

Back to top button