IndiaKeralaLatest

കേരളത്തിലേത് ഉള്‍പ്പെടെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

“Manju”

ന്യൂഡല്‍ഹി: മലപ്പുറം പീവീസ് പബ്ലിക് സ്കൂള്‍, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയല്‍ സെൻട്രല്‍ സ്കൂള്‍ എന്നിവ ഉള്‍പ്പെടെ രാജ്യത്താകെ 20 സി.ബി.എസ്.ഇ സ്കൂളുകളുടെ സി.ബി.എസ്.ഇ അഫിലിയേഷൻ സി.ബി.എസ്.ഇ ബോർഡ് റദ്ദാക്കി. മൂന്ന് സ്കൂളുകളെ തരംതാഴ്ത്തിയതായും വാർത്താകുറിപ്പില്‍ സി.ബി.എസ്.ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത വ്യക്തമാക്കി.

ബോർഡിന് കീഴിലെ പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികള്‍ക്കു പ്രവേശനം നല്‍കുന്നതായും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളില്‍ ഇരുത്തുന്നതായും സ്കൂള്‍ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് 20 സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയതെന്നും സി.ബി.എസ്.ഇ അറിയിച്ചു.

ഡല്‍ഹിയില്‍ അഞ്ച് സ്കൂളുകള്‍ക്കെതിരെയാണ് നടപടി. യു.പിയില്‍ മൂന്നും രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ രണ്ട് വീതവും, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അസം, ജമ്മുകശ്മീർ സംസ്ഥാനങ്ങളിലെ ഒരുസ്കൂകളുടെ അഫിലിയേഷനുമാണ് റദ്ദാക്കിയത്.

 

Related Articles

Back to top button