KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധത്തിൽ ജനകീയ മാതൃകയുമായി പോത്തൻകാട് ഗ്രാമപഞ്ചായത്ത്.

“Manju”

ജ്യോതിനാഥ് കെ പി
സംസ്ഥാനത്തെ രണ്ടാമത്തെ കോവിഡ് മരണം നടന്നത് പോത്തൻകോട് ഗ്രാമപഞ്ചായത്തിലാണ്. ഉറവിടം കണ്ടെത്താൻ കഴിയാത്ത ആ രോഗിയുടെ മരണം പഞ്ചായത്ത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.എന്നാൽ ഉടനടി തന്നെ പ്രദേശത്ത് അണുവിമുക്തമാക്കൽ പ്രവർത്തനം നടത്തിയും വൻതോതിൽ പരിശോധനകൾ നടത്തിയും ജനങ്ങളുടെ ആശങ്ക അകറ്റാൻ ഗ്രാമ പഞ്ചായത്ത് ഇടപെടുകയായിരുന്നു.ആരോഗ്യ പ്രവർത്തകനായ ഒരാൾക്ക് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത് വേങ്ങോടും പരിസര പ്രദേശങ്ങളിലും സമാനമായ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കടകമ്പോളങ്ങൾ ഒരാഴ്ചക്കാലം അടച്ചിടുകയും അണുവിമുക്തമാക്കൽ നടത്തുകയും വ്യാപകമായ പരിശോധന നടത്തുകയും ചെയ്തതിനു പുറമേ ജനകീയ പ്രതിരോധ സേനയെക്കൂടി അണിനിരത്തിയാണ് ഈ സാഹചര്യത്തെ നേരിടാൻ പഞ്ചായത്ത് തയ്യാറെടുത്തിട്ടുള്ളത്.

ഇതിൻ്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടികൾ, റസിഡൻ്റ്സ് അസോസിയേഷൻ, വ്യാപാരി സംഘടനകൾ, മത-സാമുദായിക സംഘടനകൾ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവയിൽ നിന്നും ഓരോ പ്രതിനിധികളെ മാത്രം ഉൾപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ , കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് യോഗം ചേരുകയും കോവിഡ് ജാഗ്രത – വേങ്ങോട് എന്ന പേരിൽ ജനകീയ കൂട്ടായ്മക്ക് രൂപം നൽകുകയും ചെയ്തിട്ടുണ്ട്..കൂട്ടായ്മയുടെ നേതൃത്വത്തിൽ കടകമ്പോളങ്ങളും വീടുകളും സന്ദർശിച്ച് ബോധവത്ക്കരണ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ഇതിൻ്റെ ഭാഗമായി തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഓർമ്മകളുടെ പൂന്തോട്ട ത്തിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രദേശത്ത് മുഴുവനും മൈക്ക് അനൗൺസ്മെൻറും നടത്തി. ഈ പ്രവർത്തനങ്ങൾ വരും ദിവസവും തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സമാന രീതിയിലുള്ള ജനകീയ കൂട്ടായ്മകൾ പഞ്ചായത്തിൻ്റെ മറ്റ് ഭാഗങ്ങളിലും രൂപീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ അറിയിച്ചു.

Related Articles

Back to top button