IndiaLatest

ജമ്മുകശ്മീരിൽ ഏറ്റുമുട്ടല്‍

“Manju”

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ വനമേഖലില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ സൈന്യവും കശ്മീര്‍ പോലീസും നടത്തുന്ന തെരച്ചില്‍ തുടര്‍ച്ചയായ 27 ാം ദിവസത്തിലേക്ക്. വനമേഖലയില്‍ തെരച്ചില്‍ വ്യാപകമാക്കി. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

താനമാണ്ടിയില്‍ നിന്ന രജൗരിയിലേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ഖബ്ലാനിലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും നടത്തുന്ന കാര്‍ഡൗണ്‍ ആന്‍ഡ് സെര്‍ച്ചിന്റെ പ്രദേശം വളഞ്ഞുളള തെരച്ചിലിന്റെ ഭാഗമായിട്ടാണ് നിയന്ത്രണം.ഭീകരരെയും ആയുധശേഖരവും പിടികൂടുന്നതിന് വേണ്ടിയാണ് സൈനിക നീക്കം.
നേരത്തെ പൂഞ്ചിലെ മെന്ദാര്‍, സുരാന്‍കോട്ട് വനമേഖലയിലും രജൗരിയിലെ താനമാണ്ഡിയിലും മാത്രമായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. ഒരു മാസത്തോളമായി നടക്കുന്ന തെരച്ചിലിലും ഏറ്റുമുട്ടലിലും ഇതുവരെ ഒമ്പത് സൈനികര്‍ വീരമൃത്യു വരിച്ചു. പതിനഞ്ചിലധികം ഭീകരരെ വധിക്കാനും നിരവധി ഭീകരരെ പിടികൂടാനുമായി.

Related Articles

Back to top button