IndiaLatest

മണ്ണിടിച്ചില്‍; നിരവധി ആളുകളും വാഹനങ്ങളും കുടങ്ങി

“Manju”

ഷിംല: ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുള്ള ദേശീയപാതയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങി. പത്തുപേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പരിക്കേറ്റ പതിനാലു പേരെ രക്ഷപ്പെടുത്തി സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐടിബിപി, സൈന്യം, ദുരന്തനിവാരണ സേന, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി ഹെലികോപ്ടറും ഏര്‍പ്പാടാക്കിയിട്ടുണ്ട്.ദിവസങ്ങളായി തുടരുന്ന കനത്തമഴയെ തുടര്‍ന്നാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button