AlappuzhaKeralaLatest

ജില്ലയില്‍ 13 അതീവ നിയന്ത്രണ മേഖലകള്‍

“Manju”

ആലപ്പുഴ: പഞ്ചായത്ത്, നഗരസഭ വാര്‍ഡുകളിലെ കൊവിഡ് കേസുകളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കി ഓഗസ്റ്റ് 18 വരെയുള്ള കാലയളവിലെ അതീവ നിയന്ത്രണ മേഖലകള്‍ പ്രഖ്യാപിച്ച്‌ ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ ഉത്തരവായി. അനുപാതം എട്ടിന് മുകളില്‍ വരുന്ന ജില്ലയിലെ നാല് നഗരസഭകളിലെ 13 വാര്‍ഡുകളാണ് അതീവനിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്.അതീവ നിയന്ത്രണ മേഖല പൂര്‍ണമായും പോലിസ് നിരീക്ഷണത്തിലായിരിക്കും. ബാരിക്കേഡ് വച്ച്‌ നിയന്ത്രണം ഏര്‍പ്പെടുത്തും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കു മാത്രം രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയും പ്രവര്‍ത്തിക്കാം.

Related Articles

Back to top button