IndiaLatest

മാമ്പഴം ഈഎംഐ നിരക്കില്‍ വാങ്ങാം

“Manju”

പൂനൈ: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തിനൊപ്പം ഇത് മാമ്പഴക്കാലവുമാണ്. ഈ സമയത്ത് ധാരാളം പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ പഴവര്‍ഗ്ഗങ്ങള്‍ക്ക് തൊട്ടാല്‍ പൊള്ളുന്ന വിലയും. എന്നാല്‍ ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് പൂനെ സിംഹഗഡ് റോഡിലെ കച്ചവടക്കാരനായ ഗൗരവ് സനാസ്. സാദാരണക്കാര്‍ക്ക് ഈഎംഐ ആയി മാമ്പഴം ഇയാളുടെ പക്കല്‍നിന്നും വാങ്ങാവുന്നതാണ്.

മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോന്‍സാ മാമ്പഴമാണ് ഇഎംഐയില്‍ ഇയാള്‍ വില്‍ക്കുന്നത്. വിപണിയിലെ അല്‍ഫോണ്‍സയുടെ നിരക്കനുസരിച്ച്‌ സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയാറില്ല. ഇത് സാധാരണക്കാരിലും എത്തിക്കാനാണ് സനാസ് ഈഎംഐ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മാമ്പഴത്തിന് ഈഎംഐ നല്‍കുന്നതിനെ കുറിച്ച്‌ സനാസ് പറയുന്നത് ഇങ്ങനെയാണ്. വീട്ടുപകരണങ്ങള്‍ ഈഎംഐ നിരക്കില്‍ വാങ്ങാമെങ്കില്‍ മാമ്പഴവും വാങ്ങാമെന്നാണ്.

ദേവഗഡ്, രത്നഗിരി എന്നിവിടങ്ങളില്‍ നിന്നെത്തുന്ന അല്‍ഫോന്‍സാ മാമ്പഴം ചില്ലറ വില്‍പ്പനക്കാര്‍ കിലോയ്‌ക്ക് 800 മുതല്‍ 1300 രൂപവരെയാണ് ഈടാക്കുന്നത്. ഈഎംഐ ആയി മാമ്പഴം വാങ്ങുന്നവര്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മാമ്പഴം വാങ്ങാവുന്നതാണ്.

Related Articles

Back to top button