IndiaLatest

തല- ദളപതി കൂടിക്കാഴ്​ച്ച വൈറല്‍ ആകുന്നു

“Manju”

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ്​ ധോണിയും തമിഴ്​ സൂപ്പര്‍താരം വിജയ്​യും തമ്മിലുള്ള കൂടിക്കാഴ്​ച്ചയാണ്​ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വിജയ്​ നായകനാകുന്ന ‘ബീസ്റ്റ്​’ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിലാണ്​ തലയും ദളപതിയും പരസ്പരം കണ്ട്​ പരിചയം പുതുക്കിയത്​. ചെന്നൈ ഗോകുലം സ്റ്റുഡിയോസിലായിരുന്നു കൂടിക്കാഴ്​ച്ച. അവിടെ ഒരു പരസ്യത്തി​െന്‍റ ചിത്രീകരണത്തിനായി എത്തിയതായിരുന്നു ധോണി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഉദ്​ഘാടന എഡിഷനില്‍ ചെന്നൈ സൂപ്പര്‍ കിങ്​സി​െന്‍റ ബ്രാന്‍ഡ് അംബാസഡറായിരുന്നു വിജയ്. അന്ന്​ മുതലേ, ഇരുവരും പരിചയക്കാരാണ്​. എന്തായാലും തല-ദളപതി കൂടിക്കാഴ്​ച്ച ഇരുവരുടേയും ആരാധകര്‍ സമൂഹ മാധ്യമങ്ങളില്‍ ആഘോഷിക്കുകയാണ്​.

Related Articles

Back to top button