IndiaLatest

ലവ്‌ലിന ബോര്‍ഗൊഹെയ്‌ന് ജോലി വാഗ്ദാനം ചെയ്ത് അസം സര്‍ക്കാര്‍

“Manju”

ദിസ്പൂർ : ടോക്കിയോ ഒളിമ്പിക്‌സ് വനിതാ വിഭാഗം ബോക്‌സിംഗില്‍ വെങ്കലം നേടിയ ലവ്‌ലിന ബോര്‍ഗൊഹെയ്‌ന് ജോലി വാഗ്ദാനം ചെയ്ത് അസം സര്‍ക്കാര്‍. ലവ്‌ലിനയെ അസം പോലീസില്‍ ഡെപ്യൂട്ടി സൂപ്രണ്ടായി നിയമിക്കാനാണ് തീരുമാനം. ലവ്‌ലിനയുടെ അടുത്ത ലക്ഷ്യമായ പാരിസ് ഒളിമ്പിക്‌സ് നടക്കുന്നത് വരെ സര്‍ക്കാര്‍ പ്രതിമാസം ഒരു ലക്ഷം രൂപ ധനസഹായം നല്‍കും. ഇത് കൂടാതെ ഗോലാഘട്ട് ജില്ലയില്‍ ലവ്‌ലിനയുടെ പേരില്‍ സ്‌പോര്‍ട്ടംഗ് കോംപ്ലക്‌സും നിര്‍മ്മിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

Related Articles

Back to top button