IndiaLatest

വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

“Manju”

ഡല്‍ഹി: രാജ്യത്തെ വിവിധ റൂട്ടുകളില്‍ 75 പുതിയ വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ ഒരുങ്ങി റെയില്‍വേ. ഏതെല്ലാം റൂട്ടുകളിലായിരിക്കും ഈ ട്രെയിനുകള്‍ സര്‍വീസ് നടത്തുകയെന്നോ ടിക്കറ്റ് നിരക്ക് എങ്ങനെയായിരിക്കുമെന്നോ വ്യക്തതയില്ല. വിമാനങ്ങളുടേതിനു തുല്യമായ സൗകര്യങ്ങളോടു കൂടി പൂര്‍ണമായും ശീതീകരിച്ച കോച്ചുകളാണ് വന്ദേ ഭാരത് ട്രെയിനുകളില്‍ ഉള്ളത്.

ഉയര്‍ന്ന വേഗത്തിനു പുറമെ യാത്രക്കാരുടെ സൗകര്യത്തിനായി മിനി പാന്‍ട്രി അടക്കം മികച്ച സൗകര്യങ്ങള്‍ വേറെയുമുണ്ടാകും. തനിയെ അടയുകയും തുറക്കുകയും ചെയ്യുന്ന വാതിലുകള്‍, കാറ്റും പൊടിയും കടക്കാത്ത സീല്‍ ചെയ്ത ഇടനാഴികള്‍, ബയോ വാക്വം ടോയ്‍‍ലെറ്റുകള്‍ എന്നിങ്ങനെ നിരവധി പുതുമകള്‍ ട്രെയിനുകള്‍ക്കുണ്ടാകും. 2022 മാര്‍ച്ചില്‍ പുതിയ ട്രെയിനുകളുടെ പ്രോട്ടോടൈപ്പുകള്‍ തയ്യാറാകും.

Related Articles

Back to top button