KeralaLatestThiruvananthapuram

കോവിഡ് പരിശോധനകളുടെ നിരക്കുകള്‍ പരിഷ്കരിച്ചു

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ വൈറസ് നിര്‍ണയ പരിശോധനകളുടെ നിരക്കുകള്‍ പരിഷ്കരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നു. പല പരിശോധനകളുടേയും നിരക്കുകള്‍ കുറച്ചാണ് പുതിയ പരിഷ്കരണം എത്തിയിരിക്കുന്നത്.

ആര്‍ടി പിസിആര്‍ പരിശോധനയുടെ നിരക്ക് 2100 ആക്കിയിരിക്കുന്നു. നേരത്തെയിത് 2750 ആയിരുന്നു ഉണ്ടായിരുന്നത്. 3000 രൂപയുണ്ടായിരുന്ന ട്രൂനാറ്റ് ടെസ്റ്റിന്റെ നിരക്ക് 2100 ആക്കി കുറിച്ചിരിക്കുകയാണ്. ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയും ജീന്‍ എക്സ്പര്‍ട്ട് ടെസ്റ്റിന് 2500 രൂപയുമായിരിക്കും.

സംസ്ഥാനത്തെ കൊറോണ വൈറസ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് പരിശോധനകളുടെ നിരക്ക് കുറച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിലവില്‍ അരലക്ഷം കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് ഒരു ദിവസം നടന്നുകൊണ്ടിരിക്കുന്നത്. പരിശോധനകള്‍ പ്രതിദിനം ഒരു ലക്ഷമാക്കി ഉയര്‍ത്തണം എന്നാണ് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ശുപാര്‍ശ.

Related Articles

Back to top button