KeralaLatestThiruvananthapuram

പി.ജി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചികാല സമരത്തിലേക്ക്. കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം ആരംഭിക്കുന്നതെന്ന് പി.ജി. ഡോക്ടര്‍മാരുടെ സംഘടനയായ കെ.എം.പി.ജി.എ. വ്യക്തമാക്കി

സമാനമായ വിഷയം ഉന്നയിച്ച്‌ ഇന്ന് സൂചനാ സമരം നടത്തുകയാണ് പി.ജി. ഡോക്ടര്‍മാര്‍. ഇതേത്തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനമോ നടപടിയോ കൈക്കൊണ്ടിട്ടില്ല.

Related Articles

Back to top button