KeralaLatestThiruvananthapuram

പനവൂരിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ

“Manju”

കൃഷ്ണകുമാർ സി
വെഞ്ഞാറമൂട്, പനവൂർ : പനവൂരിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് കോവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ അദ്ദേഹത്തിൻറെ പ്രാഥമിക പട്ടികയിൽ ഉണ്ടായിരുന്നവരുടെ റാപ്പിഡ് ടെസ്റ്റ് ഇന്ന് നടന്നു. ഇതിൻറെ റിസൾട്ട് വന്നിട്ടില്ല. എന്നിരുന്നാൽ തന്നെയും സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണ്. പേടിക്കേണ്ട സാഹചര്യമില്ല എന്നിരുന്നാൽ തന്നെയും വരുന്ന ഏഴ് ദിവസം കൂടി എല്ലാവരും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായി പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഇരിക്കുക. പഞ്ചായത്ത് അധികൃതരും ഹെൽത്ത് ഡിപ്പാർട്ട്മെൻറ്ം സർക്കാരും പറയുന്നത് അനുസരിക്കുക.കടകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കുക. നിയന്ത്രണങൾ പാലിച്ചു കടകൾ തുറക്കാൻ അനുവാദം ഉണ്ട്. വരുന്ന ദിവസങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Related Articles

Back to top button