IndiaLatest

ലൈറ്റ് ഹൗസുകൾ ‌ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര അവസരങ്ങള്‍ വികസിപ്പിക്കണമെന്ന് കേന്ദ്ര മന്ത്രി ശ്രീ. മന്‍സുഖ് മാണ്ഡവ്യ

“Manju”

ബിന്ദുലാൽ തൃശൂർ

 

രാജ്യമെമ്പാടുമുള്ള ഏകദേശം 194 ലൈറ്റ് ഹൗസുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ. മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. പ്രധാന ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാകേന്ദ്രങ്ങളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. പ്രദേശത്ത് വിനോദസഞ്ചാര സാധ്യത വര്‍ധിക്കുന്നതിനൊപ്പം ലൈറ്റ് ഹൗസുകളുടെ മഹത്തായ ചരിത്രത്തെക്കുറിച്ച് അറിയാനുള്ള അവസരരവും ഇതുനല്‍കും.

ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരകേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിനുള്ള വിശദമായ കര്‍മപദ്ധതി ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. നൂറ്റാണ്ടിലേറെ പഴക്കമുള്ള ലൈറ്റ് ഹൗസുകൾ കണ്ടെത്തണമെന്ന് ശ്രീ. മാണ്ഡവ്യ ഉദ്യോഗസ്ഥര്‍ക്കുനിര്‍ദേശം നല്‍കി. ,ലൈറ്റ് ഹൗസുകളുടെ ചരിത്രം അവയുടെ പ്രവര്‍ത്തനം, വിവിധ ഉപകരണങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നതിനായി മ്യൂസിയങ്ങള്‍ നിര്‍മിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ലൈറ്റ് ഹൗസുകളുടെ വികസനപദ്ധതിപ്രകാരം മ്യൂസിയങ്ങള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ മറ്റു ജലവിനോദകേന്ദ്രങ്ങള്‍ എന്നിവയും പ്രധാന ആകര്‍ഷണമാകും.

ഗുജറാത്തിലെ ഗോപ്നാഥ്, ദ്വാരക, വെരാവല്‍ ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാരമേഖലകളാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മന്ത്രി വിലയിരുത്തി.

Related Articles

Back to top button