KeralaLatest

തണല്‍ 45 സര്‍വീസ് സെന്‍ററുകള്‍ രാഷ്ട്രത്തിനായി സമര്‍പ്പിച്ചു

“Manju”

വടകര ; എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന സന്നദ്ധ സംഘടനയായ തണല്‍ 45 സര്‍വീസ് സെന്‍ററുകള്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനം വ്യവസായ പ്രമുഖന്‍ അസിം പ്രേംജി നിര്‍വഹിച്ചു. ഓണ്‍ലൈനായി നടന്ന സമര്‍പ്പണ ചടങ്ങില്‍ അഞ്ച് ഡയാലിസിസ് സെന്‍ററുകള്‍, പത്ത് തണല്‍ ഫാര്‍മസി ഔട്ട്‍ലെറ്റുകള്‍, തണല്‍ സര്‍വീസ് ഇന്ത്യ അസ്പയര്‍ എന്ന പേരിട്ടിട്ടുള്ള 25 മൈക്രോ ലേണിംഗ് സ്കൂളുകള്‍, അഞ്ച് ശിശുവികസന കേന്ദ്രങ്ങള്‍ എന്നിവയാണ് രാഷ്ട്രത്തിനായി സമര്‍പ്പിച്ചത്.

കോവിഡ് മഹാമാരിയെ നേരിടുന്ന സാഹചര്യത്തില്‍ ഏഴായിരത്തിലധികം രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കുന്ന തണലിന്റെ പദ്ധതി രാജ്യം മുഴുവനുമുള്ള സന്നദ്ധസംഘടനകള്‍ മാതൃകയാക്കണമെന്ന് അസിം പ്രേംജി വ്യക്തമാക്കുകയും ചെയ്തു.

Related Articles

Back to top button