InternationalLatest

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുത് ;താലിബാന്‍

“Manju”

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ ക്ലാസില്‍ ഇരുന്ന് പഠിക്കരുതെന്ന് ഫത്‌വ പുറപ്പെടുവിച്ച്‌ താലിബാന്‍. ഹെറാത്ത് പ്രവിശ്യയിലുള്ള സര്‍ക്കാര്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് താലിബാന്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. സമൂഹത്തിലെ തിന്മകള്‍ വര്‍ദ്ധിച്ചുവരുന്നതിനുള്ള പ്രധാന കാരണം സഹ വിദ്യാഭ്യാസമാണെന്നാണ് താലിബാന്‍ പറയുന്നത്. അതിനാല്‍ അഫ്ഗാനിലെ കോളേജുകളില്‍ നടപ്പിലാക്കുന്ന സഹ വിദ്യാഭ്യാസം നിര്‍ത്തലാക്കണമെന്നും താലിബാന്‍ വക്താവ് യോഗത്തില്‍ ആവശ്യപ്പെട്ടു.

ഇരു വിഭാഗക്കാര്‍ക്കും വ്യത്യസ്ത ക്ലാസുകള്‍ സജ്ജീകരിക്കണമെന്നാണ് താലിബാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം നല്‍കിയത്. വനിതാ അദ്ധ്യാപകരോ മുതിര്‍ന്ന അദ്ധ്യാപകരോ മാത്രമേ പെണ്‍കുട്ടികളെ പഠിപ്പിക്കാവൂവെന്നും താലിബാന്‍ നിര്‍ദ്ദേശിച്ചു. അതേസമയം ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികള്‍ക്ക് ഉപരി പഠനം ഉപേക്ഷിക്കേണ്ടി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Back to top button