IndiaLatest

“പൂജ്യം നിഴല്‍ നിമിഷങ്ങള്‍’; ഒരു അപൂര്‍വ ആകാശസംഭവം

“Manju”

ഭൂമി, ആകാശം, സൂര്യന്‍, നക്ഷത്രങ്ങള്‍ ഇത്തരത്തില്‍ ഈ പ്രപഞ്ചത്തിലെ എത്രയെത്ര കാഴ്ചകള്‍ നമ്മളെ വിസ്മയിപ്പിക്കുന്നു. ചില സമയങ്ങളില്‍ ഇവ തീര്‍ക്കുന്ന പ്രതിഭാസങ്ങള്‍ ഒരേ സമയം കൗതുകവും അദ്ഭുതവും ഒരുക്കുന്നു. ഗ്രഹണം അത്തരത്തിലൊന്നാണല്ലൊ.
ഇപ്പോഴിതാ തെലങ്കാനയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് സംഭവിച്ച സീറോ ഷാഡോ ഡേ (പൂജ്യം നിഴല്‍ നിമിഷങ്ങള്‍) സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ഭൂമിയുടെ ഉപരിതലത്തില്‍ നിഴല്‍ വീഴ്ത്താതെ സൂര്യന്‍റെ സ്ഥാനം നേരിട്ട് തലയ്ക്ക് മുകളിലായിരിക്കുമ്ബോഴാണ് പൂജ്യം നിഴല്‍ നിമിഷങ്ങള്‍സംഭവിക്കുന്നത്.

ഭൂമിയുടെ അച്ചുതണ്ടിന്‍റെ ചരിവും സൂര്യനുചുറ്റും കറങ്ങുന്നതും കോസ്മിക് പ്രതിഭാസത്തിന് കാരണമാകുന്നു. ഈ ചരിവ് കാരണം, സൂര്യന്‍റെ കിരണങ്ങളുടെ കോണില്‍ വര്‍ഷം മുഴുവനും വ്യത്യാസമുണ്ട്, അതിന്‍റെ ഫലമായി നിഴലിന്‍റെ നീളവും ദിശകളും മാറുന്നു.

സൂര്യരശ്മികള്‍ ആകാശത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തെത്തി, നിഴലിന്‍റെ നീളം കുറയ്ക്കുന്നു. അങ്ങനെയാണ് ലംബമായ വസ്തുക്കളുടെ നിഴലുകള്‍ അദൃശ്യമാകുന്നത്.

“+23.5 നും -23.5′ ഡിഗ്രി അക്ഷാംശത്തിനും ഇടയില്‍ ജീവിക്കുന്ന ആളുകള്‍ക്ക്, സൂര്യന്‍റെ അക്ഷാംശം അവരുടെ അക്ഷാംശത്തിന് തുല്യമായിരിക്കും; ഉത്തരായനത്തില്‍ ഒരിക്കല്‍, ദക്ഷിണായനത്തില്‍ ഒരിക്കല്‍. ഈ രണ്ട് ദിവസങ്ങളില്‍, സൂര്യന്‍ ഉച്ചയ്ക്ക് കൃത്യം തലയ്ക്ക് മുകളിലായിരിക്കും. ഭൂമിയില്‍ ഒരു വസ്തുവിന്‍റെ നിഴല്‍,’ –അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ രേഖപ്പെടുത്തി.

യഥാര്‍ഥ പ്രതിഭാസം ഒരു സെക്കന്‍ഡിന്‍റെ ഒരു ഭാഗം മാത്രമേ നീണ്ടുനില്‍ക്കൂ, എന്നാല്‍ അതിന്‍റെ പ്രഭാവം ഒന്നര മിനിറ്റ് വരെ കാണാനാകും. “പൂജ്യം നിഴല്‍ നിമിഷങ്ങളുടെചിത്രങ്ങള്‍ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

 

Related Articles

Back to top button