KeralaLatest

സ്പോര്‍ട്സ് അക്കാദമി തിരഞ്ഞെടുപ്പ്: സോണല്‍ സെലക്ഷന്‍ 25 ന്

“Manju”

പാലക്കാട്: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂള്‍, പ്ലസ് വണ്‍, കോളേജ് സ്പോര്‍ട്സ് അക്കാദമിയിലേക്കുള്ള 2021-22 വര്‍ഷത്തെ തിരഞ്ഞെടുപ്പ് (അത് ലറ്റിക്സ്, വോളിബോള്‍, ഫുട്ബോള്‍) പാലക്കാട് ജി.വി.എച്ച്‌.എസ്.എസ് കോട്ടായി ഗ്രൗണ്ടില്‍ ഓഗസ്റ്റ് 25 ന് നടത്തും. ജില്ലയില്‍ മേല്‍പ്പറഞ്ഞ ഇനങ്ങളില്‍ സെലക്ഷന്‍ കിട്ടിയവരും വിവിധ കാരണങ്ങളാല്‍ ജില്ലാ സെലക്ഷനില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പങ്കെടുക്കാം.

കായികതാരങ്ങള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പഠിക്കുന്ന ക്ലാസ്, ബന്ധപ്പെട്ട സ്കൂള്‍ അധികൃതരില്‍ നിന്നും സ്പോര്‍ട്സ് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഓഗസ്റ്റ് 25-ന് രാവിലെ എട്ടിന് സോണല്‍ സെലക്ഷനായി സ്കൂള്‍ ഗ്രൗണ്ടില്‍ എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. പങ്കെടുക്കുന്നവര്‍ 48 മണിക്കൂറിനകം നടത്തിയ ആര്‍.ടി.പി.സി.ആര്‍/ ആന്റിജന്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരേണ്ടതാണ്. ഫോണ്‍: 0491-2505100, 9497145438, 7034123438

Related Articles

Back to top button