LatestThrissur

മുഹമ്മദിന് ജീന്‍തൊറാപ്പി മരുന്ന് ഇന്ന് നല്‍കും

“Manju”

പഴയങ്ങാടി: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ചികിത്സയ്ക്കായി നാട് 18 കോടി രൂപ സ്വരുക്കൂട്ടി നല്‍കിയ മാട്ടൂല്‍ സ്വദേശി ഒന്നര വയസുകാരന്‍ മുഹമ്മദിന് ഇന്ന് മരുന്ന് നല്‍കും. ചികിത്സയ്ക്ക് മുന്നോടിയായി നടത്തിയ അഡിനോ വൈറസ് ആന്റി ബോഡി പരിശോധനയുടെ ഫലം അനുകൂലമായതോടെയാണ് അമേരിക്കയില്‍ നിന്ന് മരുന്ന് എത്തിച്ചത്. ഒരോ വ്യക്തിയുടെയും
രക്തപരിശോധനയുടെ ഫലം അനുസരിച്ചാണ് അപൂര്‍വ മരുന്നായ സോള്‍ജെന്‍സെമ തയ്യാറാക്കുന്നത്.
നെതര്‍ലന്‍ഡ്‌സിലാണ് രക്ത പരിശോധന നടത്തിയത്. ജീന്‍തൊറാപ്പി മരുന്ന് നല്‍കുന്നതിനായി കോഴിക്കോടുള്ള ആശുപത്രിയില്‍ ഇന്നലെ പ്രവേശിപ്പിച്ചു. ആന്റി ബോഡി പരിശോധനയ്‌ക്കൊപ്പം മറ്റു പരിശോധനകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ കൊവിഡ് പരിശോധനയും നടത്തി ഫലം അനുകൂലമായിരുന്നു. കോഴിക്കോടുള്ള ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങള്‍ ആയ പീഡിയാട്രിക് ന്യൂറോളജി സീനിയര്‍ സ്‌പെഷ്യലിസ്റ്റ് സ്മീലു മോഹന്‍ലാല്‍, പീഡിയാട്രിക് സര്‍ജന്‍ ഡോ. എബ്രഹാം മാമന്‍, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഇ.കെ. സുരേഷ് കുമാര്‍, ന്യൂറോ സര്‍ജന്‍ ഡോ. നൗഫല്‍ ബഷീര്‍, ജനിറ്റിക് വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ദിവ്യ പച്ചാട്ട് എന്നിവരാണ് മുഹമ്മദിനെ ചികിത്സിക്കുന്നത്.

Related Articles

Back to top button