IndiaLatest

ഇന്ന് മുതല്‍ പ്രകൃതിവാതകത്തിന്റെ വില കുറയും

“Manju”

രാജ്യത്ത് ഇന്ന് മുതല്‍ പ്രകൃതിവാതകത്തിന്റെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഏപ്രില്‍ 8 മുതല്‍ 30 വരെയുള്ള കാലയളവില്‍ പ്രകൃതിവാതകത്തിന്റെ വില മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 7.92 ഡോളര്‍ ആയിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രകൃതിവാതകങ്ങളുടെ വില കുറയുക. സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ വില 9 ശതമാനം മുതല്‍ 11 ശതമാനം വരെയാണ് വില കുറയാന്‍ സാധ്യത.

നിലവില്‍, പ്രകൃതിവാതകത്തിന്റെ വിലനിര്‍ണയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ കേന്ദ്രമന്ത്രിസഭ മാറ്റം വരുത്തിയിട്ടുണ്ട്. 2014- ലെ വില നിയന്ത്രണ നയത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. ഇതുവരെ ലോകത്തിലെ നാല് പ്രമുഖ ഗ്യാസ് ഉല്‍പ്പാദന കേന്ദ്രങ്ങളിലെ രാജ്യാന്തര വിലയെ അടിസ്ഥാനമാക്കി വില നിര്‍ണയിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിട്ടുള്ളത്.

സിഎന്‍ജി നിരക്കില്‍ മാറ്റങ്ങള്‍ വരുന്നതോടെ വാഹന ഉടമകള്‍ക്ക് വലിയ ആശ്വാസമാണ് ലഭിക്കുക. നിലവില്‍, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒരു കിലോ സിഎന്‍ജിയുടെ വില 92 രൂപയാണ്. എന്നാല്‍, വില കുറയ്ക്കുന്നതോടെ ഒരു കിലോ സിഎന്‍ജിക്ക് 83 രൂപയാകുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button