IndiaLatest

ഇ-ശ്രാം പോര്‍ട്ടലിന് ഇന്ന് തുടക്കം

“Manju”

ന്യൂഡല്‍ഹി: ഇ-ശ്രാം പോര്‍ട്ടല്‍ ഇന്ന് ആരംഭിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവ് പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡാറ്റാബേസ് പോര്‍ട്ടലാണ് ഇ-ശ്രാം. പോര്‍ട്ടല്‍ ആരംഭിച്ച ഉടന്‍ തന്നെ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനാവും.നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങി 38 കോടി അസംഘടിത തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

തൊഴിലാളികള്‍ക്ക് അവരുടെ ആധാര്‍ കാര്‍ഡ് നമ്പറിലൂടെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളിലൂടെയും ഇ-ശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് 14434 എന്ന ദേശീയ ടോള്‍ ഫ്രീ നമ്പര്‍ ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രി യാദവ് പറഞ്ഞു.

Related Articles

Back to top button