IndiaLatest

കേരളത്തില്‍ ഏപ്രില്‍ 6ന് തെരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം മെയ് 2ന്

“Manju”

ന്യൂഡല്‍ഹി: കേരളത്തില്‍ ഒറ്റഘട്ടം മാത്രമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ ആറിനാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6 ന് തന്നെ നടക്കും. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാം. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്പര്‍ ഉണ്ടാകും. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ 30.8 ലക്ഷം രൂപ ചെലവാക്കാം. അസമില്‍ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി: ആദ്യഘട്ടം മാര്‍ച്ച്‌ 27ന്.

Related Articles

Back to top button