IndiaLatest

പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകന്‍ എം.മാധവന്‍ അന്തരിച്ചു

“Manju”

ഡല്‍ഹി ;പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മുന്‍ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറുമായിരുന്ന എം. മാധവന്‍ (88) അന്തരിച്ചു. ഒളിമ്പിക്‌സും ഏഷ്യാഡും ലോകകപ്പും ലോകഹോക്കി ചാമ്പ്യന്‍ഷിപ്പുമുള്‍പ്പടെ നിരവധി ദേശീയ അന്തര്‍ ദേശീയ മത്സരങ്ങള്‍ ഇദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1952-ല്‍ പി.ടി.ഐയിലൂടെ പത്രപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന മാധവന്‍ പിന്നീട് ഇന്ത്യന്‍ എക്‌സ്പ്രസ്, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിന്നും 1993-ല്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി വിരമിച്ചു. ഡല്‍ഹിയിലായിരുന്നു താമസം.

Related Articles

Back to top button