KeralaLatest

പണം ഇരട്ടിപ്പ്; അന്വേഷണം വ്യാപിപ്പിക്കും

“Manju”

അഞ്ചല്‍: കാല്‍ ലക്ഷം രൂപ നല്‍കിയാല്‍ കോടികളായി തിരികെ നല്‍കാമെന്ന് എന്ന വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ വിശദമായ അന്വേഷണം. കുളത്തുപ്പുഴ നെല്ലിമൂട് സ്വാദേശിനി ഷീബ (42), നാവായിക്കുളം സ്വാദേശിയായ അനീഷ്‌ (35) എന്നിവരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിലായി നിരവധി ആളുകളെ ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പിരയാക്കി
കാസര്‍കോട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചു വരുന്ന തട്ടിപ്പ് സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍.ഏരൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഇവരുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് തുക കൈമാറിയത്. ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട പരാതികള്‍ ഇനിയും ലഭിക്കുമെന്നാണ് നിഗമനം. കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്ന കണക്കാക്കുന്നു.
ചോദ്യം ചെയ്യലിനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനുമായി ഇപ്പോള്‍ റിമാന്‍റില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. തുടര്‍ന്ന് ആവശ്യമെങ്കില്‍ കാസര്‍കോട് ജില്ലയിലേക്കും അന്വേഷണം വ്യാപിക്കും.
നല്‍കുന്ന തുകയുടെ ഇരട്ടിയായി തിരികെ നല്‍കുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ലക്ഷങ്ങള്‍ ഷീബയുടെ ബാങ്ക് അക്കൗണ്ടുകളിലെക്ക് നിക്ഷേപിപ്പിക്കും. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ഇടുന്ന തുക ഇരട്ടിയിലധികമാക്കി മടക്കി നല്‍കുമെന്ന് പറയുകയും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് എത്തിക്കുവാനും പറഞ്ഞ ശേഷം പതിയെ മുങ്ങുന്നതാണ് രീതി.

Related Articles

Back to top button