KeralaLatest

കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങുവാന്‍ സമൂസ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകന്‍

“Manju”

മ​ങ്ക​ട: ഡോക്ടര്‍ എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ 5 അധ്യാപക ദിനമായി ആചരിക്കുമ്പോള്‍ കു​റു​വ എ.​യു.​പി സ്കൂ​ളി​ലെ ഷ​ഫീ​ഖ് തു​ളു​വ​ത്ത് എ​ന്ന അ​ധ്യാ​പ​ക​ന്റെ കഥ ശ്രദ്ധേയമാകുന്നു. ഉ​റ​ക്ക​മൊ​ഴി​ച്ച്‌ സ​മൂ​സ നി​ര്‍​മാ​ണ​ത്തി​ലാ​ണ് ഈ അധ്യാപകന്‍.
ഓണ്‍ലൈന്‍ പഠനത്തിന് സ്മാ​ര്‍ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ക്ക് പ​ണം ക​ണ്ടെ​ത്താ​നാ​യി ഉറക്കമില്ലാതെ പ​രി​ശ്ര​മി​ക്കു​ക​യാ​ണ്​ ഇ​ദ്ദേ​ഹം.

രാ​ത്രി 11.30 മു​ത​ല്‍ രാ​വി​ലെ ഏ​ഴ്​ വ​രെ ഉ​റ​ക്ക​മൊ​ഴി​ച്ച്‌ സ​മൂ​സ ക​മ്പനി​യി​ല്‍ ജോ​ലി ചെ​യ്ത് ദി​വ​സേ​ന കി​ട്ടു​ന്ന 700 രൂ​പ ശേ​ഖ​രി​ച്ച്‌ നി​ര്‍​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക​യാ​ണ് ഈ ​യു​വ അ​ധ്യാ​പ​ക​ന്‍. പ​ഠ​ന​കാ​ല​ത്ത് താ​ന്‍ അ​നു​ഭ​വി​ച്ച ദാരിദ്ര്യത്തിന്റെ ഓര്‍മകളാണ് ഈ അധ്യാപകന്റെ പരിശ്രമങ്ങള്‍ക്ക് പിന്നില്‍.

Related Articles

Back to top button