KeralaLatest

വാക്‌സീന്‍ ലഭിക്കാതെ അധ്യാപകരും, വിദ്യാർത്ഥികളും; സ്‌കൂള്‍ തുറക്കുന്നതില്‍ ആശങ്ക

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും വാക്‌സീന്‍ ലഭിക്കാതെ ഇരുപതു ശതമാനം അധ്യാപകര്‍. വിദഗ്ദ സമിതി റിപ്പോര്‍ട്ടിന് ശേഷം സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നു സ്‌കൂള്‍ തുറക്കാം എന്നതിനു ഇപ്പോഴും വ്യക്തതയില്ല. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്‌സീന്‍ ലഭിക്കാതെ സ്‌കൂള്‍ തുറക്കരുതെന്നു പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായാണ് അധ്യാപകരേയും വിദ്യാര്‍ഥികളേയും മുന്‍ഗണന ക്രമത്തില്‍ ഉള്‍പ്പെടുത്തി വാക്‌സീന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എത്ര അധ്യാപകര്‍ക്ക് വാക്‌സീന്‍ ലഭിച്ചുവെന്നതിന്റെ കണക്ക് സര്‍ക്കാര്‍ കൈവശം ഇല്ല. എണ്‍പതു ശതമാനത്തോളം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയെന്നാണ് വിശദീകരണം. 50 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഇതുവരെയും വാക്‌സീന്‍ ലഭിച്ചിട്ടില്ല.
കുട്ടികള്‍ക്ക് കൂടി വാക്‌സീന്‍ ലഭിക്കാതെ സ്‌കൂളുകള്‍ തുറക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം. എന്നാല്‍ അവശേഷിക്കുന്ന 20 ശതമാനം അധ്യാപകര്‍ക്കു കൂടി വാക്‌സീന്‍ നല്‍കുന്ന നടപടി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നാണ് ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ പ്രതികരണം. ഇതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതായും അവര്‍ പറഞ്ഞു.

Related Articles

Back to top button