KeralaLatest

ഗ്രീസിനേയും സിറിയയേയും ആക്രമിക്കാനൊരുങ്ങി എര്‍ദ്ദോഗന്‍; തുര്‍ക്കിയ്‌ക്ക് മുന്നറിയിപ്പുമായി നാറ്റോ

“Manju”

 

ഇസ്താന്‍ബുള്‍:യുക്രെയ്ന്‍ വിഷയത്തിനിടെ ഗ്രീസിനേയും സിറിയയേയും ആക്രമിക്കുമെന്ന ഭീഷണിയുമായി തുര്‍ക്കി ഭരണാധികാരി എര്‍ദ്ദോഗന്‍. ഗ്രീസിന് നേരെ മുന്നേ പടപ്പുറപ്പാട് പ്രഖ്യാപിച്ച എര്‍ദ്ദോഗന്‍ സിറിയയെ ആക്രമിക്കുമെന്നും അറിയിച്ചിരിക്കുകയാണ്. അമേരിക്കയും നാറ്റോയും യുക്രെയ്‌ന് വേണ്ടി അണിനിരന്നി രിക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ ആയുധ കച്ചവടവും യുദ്ധവുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. കഴിഞ്ഞയാഴ്ച ഗ്രീസിന്റെ പ്രധാനമന്ത്രി ക്രിയാക്കോസ് മിറ്റ്‌സോതാക്കീ സുമായി യാതൊരു വിധ ചര്‍ച്ചയ്‌ക്കുമില്ലെന്ന് എര്‍ദ്ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിക്ക് ആയുധങ്ങള്‍ നല്‍കരുതെന്നതില്‍ അന്താരാഷ്‌ട്രതലത്തില്‍ ഗ്രീസ് എടുത്ത നിലപാടുകളാണ് എര്‍ദ്ദോഗനെ ചൊടുപ്പിച്ചത്.
തങ്ങള്‍ക്ക് അമേരിക്ക നല്‍കാന്‍ തീരുമാനിച്ചിരുന്ന എഫ്-35 വിമാനങ്ങളുടെ കരാര്‍ ഗ്രീസ് മുടക്കിയെന്നാണ് എര്‍ദ്ദോഗന്റെ ആരോപണം. കഴിഞ്ഞ മാര്‍ച്ചില്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ സംയുക്തമായി സുരക്ഷാ കാര്യത്തില്‍ പ്രവര്‍ത്തിക്കാമെന്ന് ഇസ്താന്‍ബുളില്‍ ചര്‍ച്ച നടത്തി പിരിഞ്ഞ ശേഷമുള്ള ഗ്രീസിന്റെ മനംമാറ്റമാണ് എര്‍ദ്ദോഗനെ ചൊടുപ്പിച്ചത്.
ഗ്രീസിന്റെ നീക്കത്തിനെതിരെ തുര്‍ക്കി സൈനികമായിട്ടാണ് പ്രതിരിച്ചത്. തുര്‍ക്കി യുദ്ധ വിമാനങ്ങള്‍ ഗ്രീസിന്റെ വ്യോമാതിര്‍ത്തി ലംഘിച്ച്‌ പറക്കുകയും കടലില്‍ ഗ്രീസിന്റെ അധീനതയിലുള്ള എയ്ജിയാന്‍, അങ്കാര ദ്വീപിന് സമൂഹം യുദ്ധകപ്പലുകള്‍ വിന്യസിച്ചുമാണ് എര്‍ദ്ദോഗന്‍ പ്രകോപനം സൃഷ്ടിക്കുന്നത്. എര്‍ദ്ദോഗന്റെ പ്രസ്താവനകള്‍ക്കെതിരെ ഗ്രീസ് ശക്തമായി രംഗത്തെത്തി. അക്രമണങ്ങളേയും പ്രകോപനങ്ങളേയും വച്ചുപൊറുപ്പിക്കി ല്ലെന്നും രാജ്യത്തിന്റെ അഖണ്ഡത കാക്കാന്‍ ഏതറ്റംവരേയും പോകുമെന്നും ഗ്രീസ് ചാന്‍സ്ലര്‍ ഒലാഫ് സ്‌കോള്‍സ് പറഞ്ഞു. നാറ്റോയും തുര്‍ക്കിയുടെ നീക്കങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്.

Related Articles

Back to top button